കനത്ത മഴയും പ്രളയ സമാന സാഹചര്യവും; ഹിമാചലിൽ കുടുങ്ങിയ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി

ഹിമാചലിൽ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി. മഴയും പ്രളയ സമാനമായ സാഹചര്യത്തെയും തുടർന്ന് കുടുങ്ങിക്കിടന്ന വരെയാണ് രക്ഷപ്പെടുത്തിയത്. കിന്നൗർ – കൈലാസ് യാത്ര റൂട്ടിൽ കുടുങ്ങിക്കിടന്ന വരെയാണ് രക്ഷപ്പെടുത്തിയത്.
ബുധനാഴ്ച കിന്നൗറിൽ മേഘവിസ്ഫോടനവും കനത്ത മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടു, ബുധനാഴ്ച രാവിലെ ടാങ്ലിംഗ് ഡ്രെയിനിന് മുകളിലുള്ള ഒരു പാലം ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ സേനയുമായി ചേർന്ന് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ബുധനാഴ്ച രാവിലെയാണ് കിന്നൗർ ട്രെക്ക് റൂട്ടിൽ കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകരെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് സന്ദേശം ലഭിച്ചത്.തുടർന്ന് ഐടിബിപിയെ അറിയിക്കുകയും അവർ രക്ഷാസംഘത്തെ വിന്യസിക്കുകയും ചെയ്തു.
Story Highlights : 413 pilgrims rescued in himachal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here