സമസ്ത നൂറാം വാർഷികം ഫെബ്രുവരിയിൽ; അന്താരാഷ്ട്ര സ്വഭാവമുള്ള സമ്മേളനത്തിൽ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും; ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്ത നൂറാം വാർഷികം 2026 ഫെബ്രുവരിയിൽ കാസർഗോഡ് വെച്ച് നടക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. അന്താരാഷ്ട്ര സ്വഭാവമുള്ള സമ്മേളനം ആണ്. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതാണ് മുഷാവറയിൽ ചർച്ച ചെയ്തത്.
സമ്മേളനത്തിന് മുന്നോടിയായി പ്രചരണ ജാഥ നടത്തും.യുഎയിൽ അന്താരാഷ്ട്ര പ്രചരണ സമ്മേളനം നടക്കും. ദേശീയ പ്രചരണ സമ്മേളനം ഡൽഹിയിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് സമസ്ത അനുരഞ്ജന ചർച്ച നടക്കുന്നു. എല്ലാം പോസിറ്റീവാണ്. സമ്മേളന പ്രചരണത്തിന് മുമ്പായി പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ സമയമാറ്റത്തിൽ അടുത്ത വർഷം വേണ്ടത് ചെയ്യാമെന്നാണ് മന്ത്രി പറഞ്ഞത്. ഒരാൾ ഒരു വാക്ക് പറഞ്ഞാൽ അത് സ്വീകരിക്കുക എന്നതാണ് സമസ്‌ത നിലപാട്. കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാർ വിശദീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രഭാതത്തിന് എതിരെ ചിലർ പ്രവർത്തിക്കുന്നു എന്ന വാദം തെറ്റ്. അങ്ങനെ ഒരു അറിവ് സമസ്തക്കില്ലെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
Story Highlights : samstha 100th anniversary on feb 2026
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here