നൂറനാട് നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം; കുട്ടിയുടെ മുഖത്തും കാലിലും മര്‍ദ്ദനമേറ്റ പാട്

ആലപ്പുഴ നൂറനാട് നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം. കുട്ടിയുടെ മുഖത്തും കാലിലും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. നൂറനാട് പൊലീസ് വിദ്യാര്‍ഥിനിയുടെ മൊഴിയെടുക്കുന്നു. പിതാവും ഉപദ്രവിച്ചെന്ന് പറയുന്ന കുട്ടിയുടെ കുറിപ്പ് ട്വന്റിഫോറിന് ലഭിച്ചു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ട്വന്റിഫോര്‍ സംഘത്തെ കുട്ടിയുടെ പിതൃമാതാവ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
ഉമ്മി ഇല്ല, രണ്ടാനമ്മയാണുള്ളത്. വാപ്പയും ക്രൂരതയാണ് കാണിക്കുന്നതെന്നാണ് കുട്ടി കുറിപ്പില്‍ പറയുന്നത്. രണ്ടാനമ്മ മുഖത്ത് അടിച്ചുവെന്നും പേടിപ്പിച്ചുവെന്നും വിരട്ടിയെന്നും കുട്ടി കുറിപ്പില്‍ പറയുന്നു. വീട്ടിലെ സെറ്റിയില്‍ ഇരിക്കരുത്, ഫ്രിഡ്ജ് തുറക്കരുത് എന്നൊക്കെ ഇവര്‍ പറയുമെന്നും കുഞ്ഞ് വ്യക്തമാക്കുന്നു.
കുട്ടി നേരിട്ട ഉപദ്രവത്തെ കുറിച്ച് വിളിച്ച് ചോദിച്ചാല്‍ വീണ്ടും മര്‍ദനത്തിന് ഇരയാകും എന്നുള്ളതുകൊണ്ട് സ്‌കൂള്‍ അധികൃതര്‍ പിതൃമാതാവിനെ വിളിച്ചു വരുത്തുകയായിരുന്നു.
Story Highlights : Student brutally tortured by stepmother in Nooranadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here