Advertisement

‘ഭര്‍ത്താവ് മര്‍ദിച്ചിരുന്നു’; ബാലുശേരിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

2 days ago
2 minutes Read
kozhikkod

കോഴിക്കോട് ബാലുശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഭര്‍ത്താവ് ശ്രീജിത്ത് ജിസ്‌നയെ മര്‍ദിച്ചിരുന്നുവെന്ന് സഹോദരന്‍ ജിഷ്ണു പറഞ്ഞു. ശ്രീജിത്തിന്റെ വീട്ടുകാര്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും വിശദമായ അന്വേഷണത്തിന് പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും ജിഷ്ണു പ്രതികരിച്ചു.

ഭര്‍ത്താവിന്റെ അമ്മയുമായിട്ടായിരുന്നു പ്രശ്‌നം. ഞങ്ങള്‍ അവിടെപ്പോയി സംസാരിച്ചിരുന്നു. പിന്നീട് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മൂന്ന് നാല് ദിവസം മുന്‍പ് വീട്ടില്‍ വന്നിരുന്നു. അപ്പോഴും ഒന്നും പറഞ്ഞില്ല. ഭര്‍ത്താവ് മര്‍ദിച്ചിരുന്നു. ശ്രീജിത്തിന്റെ വീട്ടില്‍ നിന്നും ഈ സമയം വരെ ആരും ഇങ്ങോട്ട് വന്നിട്ടില്ല. ഇന്നലെ സ്‌റ്റേഷനിലും വന്നിട്ടില്ല – സഹോദരന്‍ പറഞ്ഞു.

കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍, ജിസ്‌ന വീട്ടിനുള്ളില്‍ തൂങ്ങിയതായി കണ്ടത്.

Story Highlights : Woman was found dead in her husband’s house in Balussery : Family alleges mystery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top