‘ടോൾ പ്ലാസയിൽ എത്തി ബാരിക്കേഡ് ഉയർത്തി വാഹനങ്ങൾ കടത്തിവിട്ടു, പോകാത്ത വാഹനങ്ങളുടെ താക്കോൽ ഊരിയെടുത്തു, പൊലീസിന്റെ തലയ്ക്കടിച്ചു’; സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ രേവന്ത് ബാബു പിടിയിൽ

പാലിയേക്കര ടോൾപ്ലാസയിൽ പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ രേവന്ത് ബാബു പിടിയിൽ. തൃശ്ശൂർ വരന്തരപ്പിള്ളി സ്വദേശി രേവന്ത് ബാബു ഇന്നലെ രാത്രിയാണ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.
ഇന്നലെ രാത്രി ടോൾ പ്ലാസയിൽ എത്തി വാഹനങ്ങൾ ബാരിക്കേഡ് ഉയർത്തി കടത്തിവിടുകയായിരുന്നു. പോകാത്ത വാഹനങ്ങളുടെ താക്കോലും രേവന്ത് ഊരിയെടുത്തു. ഇതോടെ വിവരമറിഞ്ഞ് എത്തിയ പൊലീസ് രേവന്തിനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് പരുക്കേൽപ്പിക്കുകയായിരുന്നു.
പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കാട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിഷ്ണു എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.
Story Highlights : youtuber revanth babu arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here