Advertisement

മണിരത്‌നം ചിത്രത്തില്‍ ധ്രുവ് വിക്രം നായകന്‍

4 days ago
2 minutes Read

തഗ് ലൈഫിനുശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്രുവ് വിക്രം നായകനായി എത്തുന്നതായി റിപ്പോര്‍ട്ട്. സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രുക്മിണി വസന്ത് ആണ് നായികയായി എത്തുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

റൊമാന്റിക് ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍.റഹ്‌മാന്‍ ആണ്. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഇതാദ്യമായാണ് ധ്രുവ് വിക്രം മണിരത്‌നം ചിത്രത്തിന്റെ ഭാഗം ആകുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

ചിയാന്‍ വിക്രമിന്റെ മകനായ ധ്രുവ് വിക്രം അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. തെലുങ്ക് ബ്ലോക്ക് ബസ്റ്റര്‍ ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കായ ആദിത്യവര്‍മ്മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് വിക്രം അഭിനയ രംഗത്ത് ചുവടുവച്ചത്.

Story Highlights :Dhruv Vikram to play lead role in Mani Ratnam’s film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top