അരുന്ധതി റോയിയുടെ ഉൾപ്പെടെ 25 പുസ്‌തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ

ജമ്മു കശ്മീരിൽ വിചിത്ര നടപടിയുമായി സർക്കാർ. അരുന്ധതി റോയിയുടെ അടക്കം 25 പുസ്തകങ്ങൾ നിരോധിച്ചു.രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് എതിരെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജമ്മു കാശ്മീർ ആഭ്യന്തര വകുപ്പാണ് നടപടി സ്വീകരിച്ചത്. നിരോധിച്ച പുസ്തകങ്ങൾ ചരിത്രത്തെ വളച്ചൊടിക്കുന്നു, സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നും തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു എന്നുമാണ് സർക്കാരിന്റെ വാദം. അരുന്ധതി റോയുടെ ആസാദി ഉൾപ്പെടെ മറ്റ് എഴുത്തുകാരുടെയും പുസ്തകങ്ങളാണ് ജമ്മു കാശ്മീരിൽ നിരോധിച്ചത്.
അരുന്ധതി റോയിയുടെ ആസാദി, എ ജി നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947- 2012, സുമന്ത്ര ബോസിന്റെ കശ്മിര്‍ അറ്റ് ക്രോസ് റോഡ്‌സ്, അയിഷ ജലാലും സുഗത ബോസും എഴുതിയ കശ്മീര്‍ ദി ഫ്യൂച്ചര്‍ ഓഫ് സൗത്ത് ഏഷ്യ, സ്റ്റീഫന്‍ പി കോഹന്റെ കണ്‍ഫ്രണ്ടിങ് ടെററിസം, ക്രിസ്റ്റഫര്‍ സ്‌നെഡന്റെ ഇന്‍ഡിപെന്‍ഡന്റ് കശ്മീര്‍ തുടങ്ങിയ പുസ്തകങ്ങളും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്.
Story Highlights : J&K Admin Bans 25 Books, Including Arundhati Roy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here