Advertisement

ജയരാജിന്റെ ഹൃദയത്തിൽ പതിഞ്ഞ സംഗീതരാവിന്റെ ദൃശ്യാവിഷ്‌കാരം ‘മെഹ്ഫിൽ’;ആഗസ്റ്റിൽ പ്രദർശനത്തിന്

1 day ago
2 minutes Read
mehfil

മുകേഷ്,ഉണ്ണി മുകുന്ദൻ,ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മെഹ്ഫിൽ”ആഗസ്റ്റ് എട്ടിന് തിയേറ്ററുകളിലെത്തും.മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തിലെ ഹൃദയസ്പർശിയായ ഒരു മെഹ്ഫിൽ രാവ് ദൃശ്യവൽക്കരിക്കുകയാണ് പ്രശസ്ത സംവിധായകനായ ജയരാജ് ഈ ചിത്രത്തിലൂടെ.

സിനിമ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ എന്നും മെഹ്ഫില്‍ ആയിരുന്നു. ഒരിക്കൽ അത് നേരിൽ കണ്ട ജയരാജിന്റെ ഹൃദയവിഷ്കാരമാണ് “മെർഫിൽ”.കൈതപ്രം നമ്പൂതിരിപ്പാട് രചിച്ച ദീപാങ്കുരൻ സംഗീതം നൽകിയ എട്ട് അതിമനോഹര ഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

Read Also: അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ഘാട്ടി’ ട്രെയ്‌ലർ പുറത്ത്

മുല്ലശ്ശേരി രാജഗോപാലനായി പ്രശസ്ത നടൻ മുകേഷ് അഭിനയിക്കുന്നു.ഭാര്യയായി ആശാ ശരത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു.കൈലാഷ്,രഞ്ജി പണിക്കർ,സിദ്ധാർത്ഥ മേനോൻ,വൈഷ്ണവി,സബിത ജയരാജ്,അശ്വത്ത്‌ ലാൽ,മനോജ്‌ ഗോവിന്ദൻ, അജീഷ്,ഷിബു നായർ തുടങ്ങിയവർക്കൊപ്പം ഗായകരായ രമേശ് നാരായൺ, ജി വേണുഗോപാൽ, കൃഷ്ണചന്ദ്രൻ,അഖില ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ്‌ ഗോവിന്ദൻ നിർമിക്കുന്ന “മെഹ്ഫിൽ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ ദീപ് നിർവ്വഹിക്കുന്നു.രമേഷ് നാരായൺ, ജി വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ,വൈക്കം വിജയലക്ഷ്മി, ദേവീ ശരണ്യ, മുസ്തഫ മാന്തോട്ടം,ഹൃദ്യ മനോജ് തുടങ്ങിയവരാണ് ഗായകർ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേമചന്ദ്രൻ പുത്തൻചിറ,
രാമസ്വാമി നാരായണസ്വാമി.എഡിറ്റിംഗ് – വിപിൻ മണ്ണുർ,കല-സന്തോഷ് വെഞ്ഞാറമൂട്.

Story Highlights : ‘Mehfil’ will hit theaters on August 8th.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top