ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി

നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി. ക്രൂ 10 ദൗത്യത്തിലെ നാല് പേരാണ് തിരികെ എത്തിയത്. ഡ്രാഗൺ പേടകത്തിലാണ് ക്രൂ 10 സംഘാംഗങ്ങൾ ഭൂമി തൊട്ടത്.ഡ്രാഗൺ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത് കാലിഫോർണിയക്കടുത്ത് സമുദ്രത്തിലാണ്.
ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവരാണ് ഭൂമിയിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇവരുടെ പേടകം നിലയത്തിൽ നിന്ന് വേർപെട്ടത്. അഞ്ചുമാസ കാലയളവിനിടെ ഒട്ടേറെ ശാസ്ത്രദൗത്യങ്ങൾ ദൗത്യസംഘം പൂർത്തിയാക്കി.
ബഹിരാകാശയാത്രികരിൽ ബഹിരാകാശത്തെ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങൾ, തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം, ഭാവിയിലെ ചാന്ദ്ര നാവിഗേഷൻ സാങ്കേതിക വിദ്യകൾ തുടങ്ങിയവയെ കുറിച്ചാണ് സംഘം പഠനം നടത്തിയത്. മാർച്ച് 14ന് പുലർച്ചെ 4.33നായിരുന്നു കെന്നഡി സ്‌പെയ്സ് സെന്ററിൽ നിന്ന് ക്രൂ-10 ഡ്രാഗൺ പേടകം വിക്ഷേപിച്ചത്.
Story Highlights : NASA-SpaceX Crew 10 members return to Earth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here