തലവരയിലെ പുതിയ ഗാനം പുറത്ത്

മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന അർജുൻ അശോകൻ ചിത്രം ‘തലവര’യിലെ രണ്ടാമത്തെ ഗാനം പുറത്ത്. സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ ‘കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം ഏവരും ഏറ്റെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ ‘ഇലകൊഴിയേ…’ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.
ഇലക്ട്രോണിക് കിളി ഈണമിട്ട ഗാനം എഴുതിയിരിക്കുന്നത് മുത്തുവും പാടിയിരിക്കുന്നത് രാകൂ, ഇസൈ എന്നിവർ ചേർന്നാണ്. ഇതിനകം 15 ലക്ഷത്തോളം കാഴ്ചക്കാരെ നേടിയ ‘കണ്ട് കണ്ട്’ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ ഗാനവും പ്രേക്ഷകമനം കവർന്നിരിക്കുകയാണ്. ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
അഖിൽ അനിൽകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രേവതി ശർമ്മയാണ് നായികയായെത്തുന്നത്. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക – നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.
അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ.
Story Highlights :New song from Thalavara is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here