Advertisement

വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് മരണം; ഒരാൾക്ക് പരിക്ക്

7 hours ago
2 minutes Read
chatthisghad

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ സാത്തൂരിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്.

[Explosion at firecracker factory]

ലൈസൻസുള്ള സ്വകാര്യ പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനം നടന്നതെങ്കിലും, സ്ഥാപനത്തിന് ആവശ്യമായ സുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തമിഴ്‌നാട് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Read Also: ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കഴിഞ്ഞ ഒരു മാസത്തിനിടെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമ്മാണ ശാലകളിൽ നടന്ന വിവിധ അപകടങ്ങളിൽ 16 പേരാണ് മരിച്ചത്. ഈ മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള വീഴ്ചകളാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights : Three dead, one injured in explosion at firecracker factory in Virudhunagar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top