ഒഡീഷയില്‍ വൈദികരെ ആക്രമിച്ച സംഭവം: ‘ മര്‍ദിച്ചില്ലെന്ന വാദം തെറ്റ്’; അക്രമി സംഘത്തിന്റെ വാദം തള്ളി ഫാദര്‍ ലിജോ നിരപ്പേല്‍

ഒഡീഷയില്‍ വൈദികരെ ആക്രമിച്ച സംഭവത്തില്‍ അക്രമി സംഘത്തെ നയിച്ചയാളുടെ വാദങ്ങള്‍ തള്ളി ഫാദര്‍ ലിജോ നിരപ്പേല്‍. മര്‍ദിച്ചില്ലെന്ന വാദം തെറ്റ്. ക്രൂരമര്‍ദനം ആണ് അക്രമികള്‍ നടത്തിയതെന്ന് ഫാദര്‍ ലിജോ നിരപ്പേല്‍ ട്വന്റിഫോറിനോട് പറഞ്ഞു. ആക്രമണത്തിന്റെ പുതിയ ദൃശ്യങ്ങളും പുറത്തുവിട്ടു. ട്വന്റിഫോറിലൂടെ ആയിരുന്നു അക്രമി സംഘത്തെ നയിച്ച ജ്യോതിര്‍മയി നന്ദയുടെ പ്രതികരണം. മര്‍ദിച്ചിട്ടില്ലെന്നായിരുന്നു വാദം. ജ്യോതിര്‍മയി നന്ദ തന്നെയാണ് മര്‍ദിനത്തിന് തുടക്കം കുറിച്ചതെന്നും ലിജോ നിരപ്പേല്‍ പറയുന്നു.
ഗംഗാദര്‍ ഗ്രാമത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുമ്പോഴാണ് വൈദികരും കന്യാസ്ത്രീമാരും ആക്രമിക്കപ്പെട്ടത്. മതപരിവര്‍ത്തനം ആരോപിച്ചിരുന്നു ആക്രമണം. ആണ്ടു കുര്‍ബാന കഴിഞ്ഞ് മടങ്ങിയ വൈദികരെ ആക്രമിക്കുന്ന വിവരമറിഞ്ഞ് പ്രാര്‍ഥന നടന്ന വീട്ടിലെ കുടുംബം ഓടിയെത്തി. തടയാനെത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കും മര്‍ദനമേറ്റു.
മതപരിവര്‍ത്തനം നടത്തുന്നതിന് തെളിവായി ബാഗില്‍ നിന്നും ബൈബിള്‍ കണ്ടെത്തി എന്ന വിചിത്രവാദം ജ്യോതിര്‍മയി നന്ദ ഉന്നയിച്ചിരുന്നു. ശ്രീരാമസേനയുടെ പ്രവര്‍ത്തകനായിരുന്നു ഇയാള്‍ ഇപ്പോള്‍ ബജരംഗ് ദളിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. പക്ഷേ സംഘടന പ്രവര്‍ത്തനത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ സനാതന മത സംരക്ഷകനാണ് എന്നായിരുന്നു മറുപടി.
Story Highlights : Priest about attack in Odisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here