മിന്‍താ ദേവി- വയസ്: 124, നോട്ട് ഔട്ട്; ബിഹാറിലെ ഒരു സ്ത്രീ കോണ്‍ഗ്രസിന്റെ ‘വോട്ട് ചോരി’ പ്രക്ഷോഭത്തിന്റെ മുഖമായതെങ്ങനെ?

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് ശേഷം രാജ്യവ്യാപകമായി വോട്ട് ചോരി മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് പ്രതിഷേധത്തിലാണ്. മിന്‍താ ദേവി എന്ന സ്ത്രീയുടെ ചിത്രങ്ങളും ആരാണീ മിന്‍താ ദേവിയെന്ന ചോദ്യവും പ്രിന്റ് ചെയ്ത ടീഷര്‍ട്ടണിഞ്ഞാണ് പ്രിയങ്കാ ഗാന്ധി എം പി ഉള്‍പ്പെടെയുള്ളവര്‍ എന്ന് പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധിച്ചത്. 124 വയസുള്ള ബിഹാറി സ്ത്രീ എന്ന പരിഹാസമായിരുന്നു മുദ്രാവാക്യം. എന്താണ് ഈ പ്രതിഷേധം കൊണ്ട് അര്‍ഥമാക്കുന്നത്? പരിശോധിക്കാം. (124-yr-old Minta Devi’ is the face of congress bloc vote-chori protest)
ആരാണ് മിന്‍താ ദേവി?
ബീഹാറിലെ സിവാന്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ദരൗന്ദ ബൂത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ വോട്ടറാണ് മിന്‍താ ദേവി. അവരുടെ വോട്ടര്‍ ഐഡി കാര്‍ഡില്‍ ജനിച്ച വര്‍ഷം 1900 ആണ്. അതായത് ഇപ്പോള്‍ വയസ് 124. ഇത് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടികാ ക്രമക്കേടിന്റെ ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയായിരുന്നു.
Read Also: 2 കോടി തട്ടിയെടുത്തെന്ന പരാതി; നിവിൻ പോളിക്ക് ഹൈക്കോടതി താത്ക്കാലിക സ്റ്റേ
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന സ്ത്രീയുടെ പ്രായം 115 ആണ്. അതിനാല്‍ മിന്‍താ ദേവിയ്ക്ക് എന്തുകൊണ്ടും ഗിന്നസ് ബുക്കില്‍ പേരുവരാന്‍ യോഗ്യതയുണ്ടെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഈ പരിഹാസമാണ് ഇന്ന് പാര്‍ലമെന്റ് പരിസരത്തുനടന്ന പ്രതിഷേധത്തിലും മുഴച്ചുനില്‍ക്കുന്നത്.
വോട്ടുകൊള്ള ആരോപണത്തിലും, ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലും പാര്‍ലമെന്റിനകത്തും പുറത്തും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനു ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് ജെ പി നദ്ദ തിരിച്ചടിച്ചു.
Story Highlights : 124-yr-old Minta Devi’ is the face of congress bloc vote-chori protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here