Advertisement

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

6 hours ago
2 minutes Read
nia

കോതമംഗലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ്. മുഖ്യമന്ത്രിക്കും,സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. കേരള പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ എന്നാണ് കുടുംബത്തിന്റെ ആരോപണം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ മതതീവ്രവാദ ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി. മകള്‍ ആത്മഹത്യ ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ശ്രമമായി. എന്‍ഐഎക്ക് കേസ് കൈമാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

മകള്‍ കോളജില്‍ പഠിക്കുന്ന സമയം റമീസുമായി പരിചയത്തിലായെന്നും പിന്നീട് വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ ശാരീരികമായ പീഡനം തടങ്കല്‍, മാനസിക സമ്മര്‍ദം എന്നിവയ്ക്ക് വിധേയയായെന്നും കത്തില്‍ കുടുംബം ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം, മതം മാറിയ ശേഷം പ്രതിയുടെ കുടുംബവീട്ടില്‍ താമസിക്കണം എന്ന വ്യവസ്ഥ പെണ്‍കുട്ടിയുടെ മേല്‍ ചുമത്തി. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ മതം മാറ്റാന്‍ അവള റമീസിന്റെ ആലുവ പാനായിക്കുളത്തുള്ള വീട്ടില്‍ മുറിയില്‍ പൂട്ടിയിടുകയും അയാളും കുടുംബക്കാരും മറ്റ് പലരും ചേര്‍ന്ന് നിര്‍ബന്ധിക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തു എന്ന വിവരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നാണ് കുടുംബം പറയുന്നത്. കേസ് എന്‍ഐഎക്ക് കൈമാറി അന്വേഷണത്തിന് വേണ്ട നടപടി സ്വീകരിക്കണമെന്നും നിര്‍ബന്ധത മതപരിവര്‍ത്തനത്തിന് വിദേശ സംഘടനകളുമായുള്ള ബന്ധങ്ങളും വെളിവാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.

അതേസമയം, എറണാകുളം കേസ് ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കും. പ്രതി റമീസിനെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കേസെടുക്കണമോ എന്നതില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. റമീസിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനൊപ്പം, ഇയാളുടെ മാതാപിതാക്കളെയും പ്രതിചേര്‍ക്കും.

Story Highlights : 23-year-old woman’s suicide in Kothamangalam; Family demands NIA investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top