സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് തമ്മില്‍തല്ല്; ജൂഡോ അസോസിയേഷന്‍ സെക്രട്ടറി ആശുപത്രിയില്‍

തിരുവനന്തപുരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് തമ്മില്‍തല്ല്. ഇന്നലെ ഉച്ചയ്ക്കാണ് കൗണ്‍സില്‍ ആസ്ഥാനത്ത് തമ്മില്‍ തല്ലുണ്ടായത്. മര്‍ദനമേറ്റ സംസ്ഥാന ജൂഡോ അസോസിയേഷന്‍ ടെക്‌നിക്കല്‍ സെക്രട്ടറി ജോയ് വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂഡോ അസോസിയേഷന്റെ മുന്‍ ജില്ലാ സെക്രട്ടറി സനോഫറാണ് മര്‍ദിച്ചത്.
ഇന്നലെ ഏകദേശം പത്ത് മിനിറ്റോളം ഇവര്‍ തമ്മില്‍ കയ്യാങ്കളി തമ്മില്‍ കയ്യാങ്കളി ഉണ്ടായി. പിന്നീട് അവിടെ ഉണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ എത്തിയാണ് ഇവര്‍ രണ്ടുപേരെയും പിടിച്ചുമാറ്റിയതെന്നാണ് വിവരം. ജോയ് വര്‍ഗീസ് മറ്റൊരു ജില്ലയില്‍ നിന്നാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്. മുന്‍വൈരാഗ്യമാണ് മര്‍ദനത്തിനുള്ള കാരണമെന്ന് ജോയ് വര്‍ഗീസ് പറഞ്ഞു. ജോയ് വര്‍ഗീസ് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
വിഷയത്തില്‍ സനോഫര്‍ മറ്റൊരു വാദവും ഉന്നയിക്കുന്നുണ്ട്. സനോഫറിന്റെ രണ്ട് മക്കള്‍ ജൂഡോ ചാമ്പ്യന്‍മാരാണ്. തൃശൂരില്‍ വച്ച് കഴിഞ്ഞ മാസം നടന്ന ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ വച്ച് ഈ കുട്ടികളെ ജോയ് വര്‍ഗീസും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരും ചേര്‍ന്ന് ഉപദ്രവിച്ചുവെന്നാണ് സനോഫര്‍ പറയുന്നത്. ഇത് ചോദ്യം ചെയ്യാനാണ് ജോയ് വര്‍ഗീസിന്റെയടുത്ത് എത്തിയതെന്നും അതിനിടെ ജോയ് തന്റെ മുഖത്തടിച്ചുവെന്നും ഇയാള്‍ പറയുന്നു. ഇതില്‍ പ്രകോപിതനായാണ് താന്‍ തിരിച്ച് അടിച്ചതെന്നും ഇദ്ദേഹം വ്യക്തമാക്കി. സനോഫറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇദ്ദേഹം ആശുപത്രി വിട്ടു. ജോയ് വര്‍ഗീസ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
Story Highlights : Clash at sports council headquarters at Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here