Advertisement

ഉത്തര്‍പ്രദേശില്‍ 30 വയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

17 hours ago
3 minutes Read
Woman Mauled To Death By Pack Of Dogs In UP

ഉത്തര്‍ പ്രദേശില്‍ 30 വയസുകാരിയായ യുവതിയെ ഒരു കൂട്ടം തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കുശിനഗര്‍ ജില്ലയില്‍ ഹട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അര്‍ജുന്‍ ദുമ്രി ഗ്രാമത്തിലാണ് സംഭവം. മാധുരി എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേരെന്ന് പൊലീസ് അറിയിച്ചു. (Woman Mauled To Death By Pack Of Dogs In UP)

36 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തെരുവുനായ ആക്രമണമാണെന്ന് നാട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 8 വയസുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നു. കുട്ടി ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. എട്ടാഴ്ചയ്ക്കകം തെരുവുനായക്ക്‌ളെ ഷെല്‍ട്ടറിലേക്ക് മാറ്റണമെന്ന സുപ്രിംകോടതി ഉത്തരവിനെ അനുകൂലിച്ചും വിമര്‍ശിച്ചും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ക്രൂരമായ ഈ സംഭവം നടക്കുന്നത്.

Read Also: Woman Mauled To Death By Pack Of Dogs In UP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top