Advertisement

ശ്വേതാ മേനോന് എതിരായ പരാതിയില്‍ എനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിർത്തും; ബാബുരാജ്

7 hours ago
2 minutes Read

തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം എന്നന്നേക്കുമായി നിർത്തും എന്ന് നടൻ ബാബുരാജ്. ‘അമ്മ’ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് ബാബുരാജ് വ്യക്തമാക്കി.

കൊച്ചിയില്‍ നടക്കുന്ന ‘അമ്മ’ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ബാബുരാജ്.അഭിപ്രായ വ്യത്യാസങ്ങൾ അകത്ത് പറയേണ്ടതാണ്, അത് പറയും. സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്നും ആരോപണങ്ങൾ വരുമ്പോൾ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് മാറി നിന്നത് എന്നും അദ്ദേഹം പറഞ്ഞു.

ശ്വേതയുമായി വർഷങ്ങളായുള്ള ബന്ധം ആണ് എനിക്കുള്ളത്. ശ്വേതയുടെ കേസിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാൽ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

ആര് ജയിച്ചാലും അവർക്കൊപ്പം ഉണ്ടാകുമെന്ന് നടൻ ബാബുരാജ് പറഞ്ഞു. പുതിയ അംഗങ്ങൾ ഗംഭീരമായി അമ്മയെ നയിക്കും. സംഘടനയിൽ ഉണ്ടായ പ്രശ്നങ്ങൾ ജെനറൽ ബോഡിയിൽ പറയും എന്നും അദ്ദേഹം പറഞ്ഞു.

Story Highlights : i will quit acting allegations shwetha menon case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top