കിഷ്ത്വാർ മേഘവിസ്‌ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ

ജമ്മു കശ്മീർ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. 80 ത്തോളം ആളുകളെയാണ് ഇനി കണ്ടെത്താനുള്ളത്.പ്രധാനമന്ത്രിയോട് പ്രേത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി. കാണാതായവരെ കണ്ടെത്തുക ആണ് പ്രഥമ പരിഗണനഎന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ കേന്ദ്ര സർക്കാർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്‌തിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതും വലിയ പാറ കല്ലുകൾ നിറഞ്ഞ് നിൽക്കുന്നതും രക്ഷാപ്രവർത്തനനത്തിന് വെല്ലുവിളിയാണ്. വ്യോമമാർഗവും രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുന്നില്ല.
മചയിൽ മാതാ തീർത്ഥാടന പാതയിലാണ് ദുരന്തം ഉണ്ടായത്. തീർത്ഥടകർക്കായി തയ്യാറാക്കിയ സമൂഹ അടുക്കള മിന്നൽ പ്രളയത്തിൽ പൂർണമായി ഒലിച്ചു പോയി. ഭക്ഷണം കഴിക്കാൻ കാത്തുനിന്ന നൂറു കണക്കിന് തീർത്ഥാടകരെ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തിൽ കാണാതായി. ദ്രുതകർമസേനയും സൈന്യവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുമായും മുഖ്യമന്ത്രിയുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വ്യോമസേനയോടും സജ്ജരായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട് . ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Story Highlights : Kishtwar cloudburst; Death toll likely to rise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here