മൂന്ന് വയസുള്ള ഏക മകന് തല വലുതാകുന്ന ഗുരുതര രോഗം; തുടര്‍ ചികിത്സയ്ക്ക് വഴിയില്ലാതെ നിര്‍ധന കുടുംബം; നീരവിനായി കൈകോര്‍ക്കാം

ഏക മകന് ബാധിച്ച അപൂര്‍വ്വ രോഗത്തില്‍ വേദനയോടെ ഒരു കുടുംബം. മലപ്പുറം വേങ്ങര ഊരകം സ്വദേശികളായ ഷാജി കുമാര്‍ – അംബിക ദമ്പതികളുടെ മൂന്നു വയസ്സുള്ള കുഞ്ഞിനാണ് തല വലുതാകുന്ന ഗുരുതര രോഗം പിടിപെട്ടത്. ജോലിക്ക് പോലും പോകാന്‍ കഴിയാതെ സുമനസ്സുകളുടെ സഹായം തേടുകയാണ് ഷാജിയും അംബികയും. (3 year old kid malappuram seeks medical help)
നീരവിന് മൂന്നു വയസ്സാണ് പ്രായം. കുഞ്ഞ് ജനിച്ചപ്പോള്‍ തല സാധാരണ നിലയിലായിരുന്നു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞരമ്പിനെ ബാധിക്കുന്ന രോഗം കാരണം തല വലുതാകാന്‍ തുടങ്ങി. മലബാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. വയറിങ് ജോലിയാണ് അച്ഛന്‍ ഷാജിയ്ക്ക്. എപ്പോഴും കുഞ്ഞിന്റെ അടുത്ത് ആളു വേണം. ജോലിക്ക് പോലും പോകാന്‍ കഴിയുന്നില്ല – അപൂര്‍വ രോഗത്തില്‍ വേദന തിന്ന് ജീവിക്കുകയാണ് ഷാജിയും അംബികയും.
Read Also: ‘മകളുടെ സ്വപ്നം’; ഡോ. വന്ദനാദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി, ഉദ്ഘാടനം ഇന്ന്
ഊരകത്തെ വാടക കോട്ടേഴ്‌സില്‍ ഈ നിര്‍ധന കുടുംബത്തിന്റെ താമസം. നാട്ടുകാര്‍ ചെറിയ സഹായം ഒക്കെ ചെയ്തു. പക്ഷേ കുഞ്ഞിന്റെ തുടര്‍ന്നുള്ള ചികിത്സയ്ക്കും ജീവിക്കാനും സുമനസ്സുകളുടെ സഹായം തേടുകയാണിവര്‍. കഴിയുന്നവര്‍ സഹായിക്കണം. അത്ര വിഷമത്തിലാണ് ഈ കുടുംബം. വേങ്ങര കനറാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Shajikumar p p
Canara bank
Vengara branch
Account number. 4691101008971
IFSC code CNRB 0004691
Google pay.
9847414389
Story Highlights : 3 year old kid malappuram seeks medical help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here