Advertisement

തിരുവനന്തപുരത്ത് CISF ഉദ്യോഗസ്ഥൻ്റെ ഭാര്യയെയും മകനെയും കാണാനില്ലെന്ന് പരാതി; അന്വേഷണം

17 hours ago
2 minutes Read
asam

തിരുവനന്തപുരത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കാണാനില്ലെന്ന് പരാതി. അസം സ്വദേശിയായ റൂമി ദേവദാസ്, മകൻ പ്രീയാനന്ദ ദാസ് (4) എന്നിവരെയാണ് കാണാതായത്. നാലുദിവസം മുമ്പാണ് ഈഞ്ചക്കലിലെ വീട്ടിൽ നിന്ന് ഇവരെ കാണാതായത്. ഭർത്താവിന്റെ പരാതിയിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. അസം ബിസ്‌പൂർ സ്വദേശിയാണ് ഭർത്താവായ പൂനം ചന്ദ്രബോസ്. തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്.

അസമിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് റൂമിയും കുഞ്ഞും ഈ മാസം 13 -ാം തീയതി വീട്ടിൽ നിന്ന് പോകുന്നത്. ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ചന്ദ്രബോസ് പൊലീസിനോട് പറഞ്ഞു. എന്നാൽ തൃശൂർ കേന്ദ്രീകരിച്ചുകൊണ്ട് ഫോർട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ അസമിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കായുള്ള തിരച്ചിൽ പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തുകയാണ്.

Story Highlights : CISF officer’s wife and son missing in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top