Advertisement

ഡോ. വന്ദനാ ദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് മാതാപിതാക്കൾ

1 day ago
2 minutes Read

കൊട്ടാരക്കര താലൂക്ക് സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്കായി ആശുപത്രി തുറന്നു. കടുത്തുരുത്തി മധുരവേലിയിലാണ് മാതാപിതാക്കൾ ആശുപത്രി തുറന്നത്. ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു. മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് മാതാപിതാക്കൾ 24-നോട് പറഞ്ഞു.

സാധാരണക്കാർക്കായി ഒരു ആശുപത്രി തുടങ്ങണമെന്നത്, ഡോക്ടറാകാൻ പഠിച്ച് തുങ്ങിയപ്പോൾ മുതൽ വന്ദനയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് ഇന്ന് മാതാപിതാക്കളായ മോഹൻദാസും വസന്തകുമാരിയും യാഥാർത്ഥ്യമാക്കിയത്. കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സ നാട്ടുകാർക്ക് ലഭ്യമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ആറ് ബെഡുകൾ ഉള്ള ആശുപത്രിയാണ് തുടങ്ങിയിരിക്കുന്നത്. ലാബ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ 24 മണിക്കൂർ ഡോക്ടർ സേവനമടക്കം ലക്ഷ്യമിടുന്നുണ്ട്. നേരത്തെ തൃക്കുന്നത്ത് പുഴയിൽ വന്ദനയുടെ പേരിൽ ഒരു ക്ലിനിക് ആരംഭിച്ചിരുന്നു. കൂടാതെ വന്ദനയുടെ പേരിൽ ഒരു ട്രസ്റ്റും രൂപീകരിച്ച് നിരവധി സഹായ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ നാട്ടുകാരുടെ വലിയ പങ്കാളിത്തവും ഉണ്ടായിരുന്നു.

Story Highlights : Hospital in memory of Dr. Vandana Das opens in Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top