Advertisement

കണ്ണൂരിൽ MDMA യുമായി ഷുഹൈബ് വധക്കേസ് പ്രതി ഉൾപ്പെടെ ആറുപേർ പിടിയിൽ

2 hours ago
2 minutes Read
mdma

കണ്ണൂർ ചാലോടിലെ ഒരു ലോഡ്ജിൽ നിന്ന് 27 ഗ്രാം MDMA യുമായി ആറുപേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ ഷുഹൈബ് വധക്കേസ് പ്രതിയായ കെ.സഞ്ജയും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു.

മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ലോഡ്ജ് മുറിയിൽ വെച്ച് ഇവർ ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്യാനുള്ള ശ്രമത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Read Also: എം ആർ അജിത് കുമാറിനെതിരായ പരാമർശം നീക്കം ചെയ്യണം; വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ

പിടിയിലായ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്യലിനുശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. കണ്ണൂരിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പൊലീസിന്റെ ശക്തമായ നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റ്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights : Six people, including Shuhaib murder case suspect, arrested with MDMA in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top