കൊല്ലത്ത് 16 ദിവസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് 13 പേര്‍; പരുക്കേറ്റ് ചികിത്സയില്‍ 30 പേര്‍

16 ദിവസത്തിനിടെ വാഹനാപകടത്തില്‍ കൊല്ലo ജില്ലയില്‍ മാത്രം മരിച്ചത് 13 പേര്‍. മരിച്ചവരില്‍ അധികവും സ്ത്രീകളും യുവാക്കളും. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് 30 പേരെന്നും കണക്കുകള്‍.
അപകടങ്ങളില്‍ ബഹുഭൂരിപക്ഷവും നടന്നത് പുലര്‍ച്ചെയാണ്. 5 പേര്‍ക്കാണ് പുലര്‍ച്ചെ ഉണ്ടായ വാഹന അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. ലോറികളും മിനി ലോറികളുമാണ് ജീവനുകള്‍ ഏറെയും കവര്‍ന്നത്.
അപകടമേഖലകള്‍ ഡ്രൈവര്‍മാര്‍ അവഗണിക്കുന്നുതും അപകടം വര്‍ധിക്കാന്‍ കാരണമെന്നാണ് വിവരം.
അപകടരമായ രീതിയില്‍ താഴ്ന്നു കിടക്കുന്ന വൈദ്യുത, കേബിള്‍ ലൈനുകളില്‍ തട്ടിയും നാല് പേര്‍ക്ക് ഇക്കാലയളവില്‍ പരുക്ക് പറ്റി.
അതേസമയം, കൊല്ലത്ത് സിറ്റി പൊലീസ് നടത്തിയ ഓപ്പറേഷന്‍ റൈഡറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ 17 ഡ്രൈവര്‍മാര്‍ മദ്യപിച്ചു വാഹനം ഓടിച്ചതിന് പിടികൂടി. ഒരു കെഎസ്ആര്‍ടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്‌കൂള്‍ ബസുകളും ഒരു ടെമ്പോ ട്രാവലറുമാണ് പിടിയിലായത്.കൊല്ലം സിറ്റി പോലീസ് മേധാവി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ എ സി പി എസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തില്‍ പരിശോധന നടത്തിയത്. പോലീസ് പരിശോധന സ്വകാര്യ ബസ് ഡ്രൈവര്‍ ഗ്രൂപ്പ് വഴി ചോര്‍ന്നതോടെ പല ബസുകളും പകുതി വഴിയില്‍ സര്‍വീസ് നിര്‍ത്തിയെന്നും പരാതി ഉയര്‍ന്നു.
Story Highlights : 13 people died in road accidents in Kollam in 16 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here