Advertisement

തോരായിക്കടവ് പാലം തകർന്ന സംഭവം; കെആർഎഫ്‌ബിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കിഫ്‌ബി

4 hours ago
2 minutes Read
bridge collpase

കൊയിലാണ്ടിയിലെ തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ കേരള റോഡ് ഫണ്ട് ബോർഡിന് (KRFB) വീഴ്ച സംഭവിച്ചെന്ന് കിഫ്‌ബി. അംഗീകൃത രൂപകല്പനയിൽ നിന്ന് വ്യതിചലിച്ചതാണ് പാലം തകരാൻ കാരണമെന്നും, ഇത് സംബന്ധിച്ച് നൽകിയ നോട്ടീസിന് കെആർഎഫ്ബി മറുപടി നൽകിയില്ലെന്നും കിഫ്ബി വ്യക്തമാക്കി.

24 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസം തകർന്നത്. കിഫ്ബി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. പാലത്തിൻ്റെ നിർമ്മാണത്തിൽ വലിയ അപാകതകൾ ഉണ്ടെന്ന് കിഫ്ബി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കെആർഎഫ്ബിക്ക് നോട്ടീസ് നൽകുകയും, വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ കിഫ്ബി ഫണ്ടിംഗ് നിർത്തിവെക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ മറുപടി നൽകാൻ കെആർഎഫ്ബി തയ്യാറായില്ലെന്നും കിഫ്ബി ആരോപിക്കുന്നു.

Read Also: പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവ് തിരുത്തി വിദ്യാഭ്യാസ വകുപ്പ്

കിഫ്ബി പ്രൊജക്ട് ഡെവലപ്‌മെൻ്റ് ആൻഡ് മാനേജ്‌മെൻ്റ് കൺസൾട്ടൻ്റ് (PDMC) വിഭാഗം പാലത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ പാളിച്ചകൾ കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് പാലത്തിൻ്റെ രൂപകല്പനയിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കെആർഎഫ്ബി ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല.

പാലം തകർന്ന സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കിഫ്ബി പൊതുമരാമത്ത് വകുപ്പിനും, ധനകാര്യ വകുപ്പിനും കത്ത് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ തുടർ നടപടികൾ എടുക്കുമെന്നും കിഫ്ബി അറിയിച്ചു.

Story Highlights : Thoraikkadavu bridge collapse incident; KIIFB makes serious allegations against KRFB

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top