Advertisement

‘അശ്ലീല സന്ദേശം അയച്ചു; ദുരനുഭവം പറഞ്ഞിട്ടും നടപടിയുണ്ടായില്ല’; യുവനേതാവിനെതിരെ വെളിപ്പെടുത്തലുമായി നടി

13 hours ago
2 minutes Read

യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവനടി റിനി ആൻ ജോർജ്. യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി. അശ്ലീല സന്ദേശങ്ങൾ അയച്ചു. പാർട്ടി നേതാക്കളോട് പരാതി പറഞ്ഞു. നടപടിയുണ്ടായില്ല. പാർട്ടിയിലെ പല സ്ത്രീകൾക്കും ദുരനുഭവമുണ്ടായി. അവർ കാര്യങ്ങൾ തുറന്നു പറയണം. ധാർമികതയുണ്ടെങ്കിൽ നേതൃത്വം നടപടിയെടുക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞു. പുറത്തു പറയുമെന്ന് പറഞ്ഞപ്പോൾ പോയി പറയൂ എന്നായിരുന്നു യുവ നേതാവിൽ നിന്ന് ലഭിച്ച മറുപടിയെന്ന് റിനി പറയുന്നു.

പേര് വെളിപ്പെടുത്തുന്നില്ലെന്ന് നടി പറഞ്ഞു. പ്രതിപക്ഷ നേതാവിനോട് കാര്യം പറഞ്ഞിരുന്നതായി നടി മാധ്യമങ്ങളോട് പറഞ്ഞു. പേര് വെളിപ്പെടുത്തിയാൽ ആ വ്യക്തി ഉൾപ്പെട്ടിരിക്കുന്ന പ്രസ്ഥാനത്തിൽ പലരുമായി തനിക്ക് സൗഹൃദം ഉണ്ട്. അതിനാൽ ആരെയും വേദനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ഇത്തരത്തിൽ ദുരനുഭവം ഇനിയും ആവർത്തിച്ചാൽ പേര് വെളിപ്പെടുത്തുമെന്നാണ് റിനി പറയുന്നത്. സോഷ്യൽ മീഡിയ വഴിയാണ് യുവനേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ടത് മുതൽ മോശമായാണ് പെരുമാറിയത്. നല്ലൊരു സൗഹൃദമായിരുന്നു പ്രതീക്ഷിച്ചതെന്ന് റിനി പറയുന്നു.

Read Also: ബലാത്സംഗക്കേസ്; ‘പരാതിക്കാരി തെളിവ് ഹാജരാക്കണം’; വേടന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി ഹൈക്കോടതി

ചാനൽ ചർച്ചകളിലും സമരമുഖങ്ങളിലും സജീവമായി നിൽക്കുന്നയാളാണ് ഈ യുവനേതാവെന്ന് റിനി പറയുന്നു. ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം എടുക്കാമെന്നും വരണമെന്നും ആവശ്യപ്പെട്ടപ്പോൾ ദേഷ്യപ്പെട്ടിരുന്നുവെന്നും റിനി പറയുന്നു. ആദ്യം മോശമായി പെരുമാറരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷം കുറച്ച് നാൾ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ വീണ്ടും മോശമായി പെരുമാറാൻ തുടങ്ങി. അതുകൊണ്ടാണ് ഇപ്പോൾ വെളിപ്പെടുത്തേണ്ടി വന്നത്.

തന്റെ വ്യക്തിപരമായ പ്രശ്‌നമെന്ന നിലയിലല്ല ഇത് തുറന്ന് പറയുന്നത്. സമീപകാലങ്ങൾ ഈ വ്യക്തിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന കാര്യങ്ങളും പല സ്ത്രീകളും ഇത്തരത്തിൽ ഇയാളിൽ നിന്ന് മോശം അനുഭവം നേരിട്ടതായി എന്ന് മനസിലാക്കിയാണ് വെളിപ്പെടുത്താൻ തയാറായതെന്ന് റിനി പറയുന്നു. ഇത്തരം മോശം അനുഭവം നേരിട്ട നിരവധി സ്ത്രീകളുണ്ടെന്ന് മനസിലായതായി സുഹൃത്തുക്കളിൽ നിന്ന് മനസിലായി എന്ന് റിനി പറയുന്നു.

പരിഹരിക്കും പ്രശ്‌നങ്ങളൊന്നുമില്ലെന്നും മോൾ വിഷമിക്കേണ്ടെന്നുമായിരുന്നു മുതിർന്ന നേതാക്കൾ പറഞ്ഞത്. ഇങ്ങനെയൊരു നേതൃത്വത്തിൽ ഇരിക്കുന്ന വ്യക്തി ഒരുപാട് പേർക്ക് ശല്യമായി മാറുന്നു. ഈ വ്യക്തിയെ പല സ്ഥാനങ്ങളിലും എത്തിക്കുന്നു. വലിയ ഒരു സംരക്ഷണ സംവിധാനം ഈ വ്യക്തിക്കുണ്ടെന്ന് റിനി പറയുന്നു. ആ വ്യക്തിക്ക് ഹു കെയേഴ്‌സ് എന്ന ആറ്റിട്യൂഡാണെന്ന് റിനി പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിലാണ് അവസാനമായി മോശമായ പെരുമാറ്റം ഉണ്ടായത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നായിരുന്നു ഇത്തരത്തിൽ പെരുമാറിയതെന്ന് റിനി പറഞ്ഞു.

Story Highlights : Actress Rini Ann George makes revelations against youth leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top