പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; ഹിന്ദു സംഘടനകളുടെ പ്രതിഷേധം, അഹമ്മദാബാദിൽ സ്കൂൾ അടിച്ചു തകർത്തു

അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു. സെവൻത് ഡേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നയൻ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സ്കൂളിൽ ബന്ധുക്കളുടെയും ഹിന്ദു സംഘടനകളുടെയും എബിവിപി യുടെയും പ്രതിഷേധം നടന്നു.
സ്കൂൾ അടിച്ചു തകർത്തു. അധ്യാപകരെയും ജീവനക്കാരെയും ആക്രമിച്ചു. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരു ആഴ്ച മുമ്പ് സ്‌കൂൾ പടിക്കെട്ടിൽ കൈമുട്ട് ഇടിച്ചതിനെച്ചൊല്ലി പത്താം ക്ലാസുകാരന്റെ ബന്ധു എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായി ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച, പത്താം ക്ലാസുകാരന് ഈ വിഷയം സംബന്ധിച്ച് വിദ്യാർത്ഥിയെ സമീപിച്ചപ്പോൾ, അയാൾ കത്തി ഉപയോഗിച്ച് അവനെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. ജുവനൈൽ നിയമപ്രകാരം നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Story Highlights : eighth std student stabs 10th grader to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here