‘അജിത്കുമാര്‍ കേസില്‍ വിജിലന്‍സ് കോടതിയുടേത് ഗുരുതര പരമാർശം, മുഖ്യമന്ത്രി രാജിവയ്ക്കണം’: സണ്ണി ജോസഫ്

ADGP എം ആർ അജിത്കുമാറിനും, പി ശശിക്കും എതിരായ വിജിലൻസ് കോടതി വിധിയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാർ നടപടി അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കുന്നു. ഇവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ ഇടപെടൽ സത്യപ്രതിജ്ഞാ ലംഘനമെന്നും സണ്ണി ജോസഫ് പറഞ്ഞു.
നിയമത്തിൻറെ എല്ലാ ചട്ടങ്ങളും ചവിട്ടി മെതിക്കപ്പെട്ടിരിക്കുന്നു എന്നാണ് കോടതി പരാമർശം. മുഖ്യമന്ത്രിയും സിപിഐഎമ്മും മൗനം പാലിക്കുന്നു. സർക്കാരിന്റെ എല്ലാ നടപടികളും അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് കോടിതി വിധിയിലെ പരാമര്‍ശത്തിന്‍റെ പശ്ടാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സാഹചര്യം കോൺഗ്രസ് നിരീക്ഷിക്കുകയാണ്.
ആരോപണ വിധേയനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ചെയ്യാൻ പാടില്ലാത്തത് ചെയ്തു വിജിലൻസ് കോടതിയുടേത് ഗുരുതര പരമാർശമാണ്. ഒരു മുഖ്യമന്ത്രിക്കും ഇതുവരെ ഉണ്ടാകാത്ത പരാമർശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്ത് ചോർന്ന സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സിപിഐഎം നേതൃത്വം ദീർഘനാളായി മൗനം പാലിക്കുന്നു. സർക്കാരിലേക്ക് വന്ന പണം സിപിഐഎം നേതാക്കൾ ദുരുപയോഗം ചെയ്തിട്ടുണ്ട്. പാർട്ടിക്കകത്തെ തർക്കം സംബന്ധമോ അസംബന്ധമോ ആകട്ടെ. വിഷയത്തിൽ സർക്കാർ ഗൗരവമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐഎം ക്രിമിനലുകൾ പൊലീസ് ഒത്താശയോടെ കോൺഗ്രസ് പ്രവർത്തകരെ പ്രകോപനവുമില്ലാതെ ആക്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കടക്കലിൽ കോൺഗ്രസിന്റെ പൊതുയോഗം നടക്കുന്നതിനിടയാണ് ആക്രമണം ഉണ്ടായത്. പൊലീസ് സിപിഐഎം ക്രിമിനലുകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
നിഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ല. പൊലീസ് നിലപാട് പ്രതിഷേധാർഹം. മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണ് ക്രിമിനൽ സംഘം കേരളത്തിന്റെ പല ഭാഗങ്ങളിൽ അഴിഞ്ഞാട്ടം നടത്തുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പൊലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights : sunny joseph demand resignation of pinarayi on ajithkumar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here