Advertisement

‘DYFI എന്നും ഇരകൾക്കൊപ്പമാണ്, ചോദ്യങ്ങളിൽ നിന്ന് യൂത്ത് കോൺഗ്രസ് WHO CARE’S എന്ന് പറഞ്ഞ് തടിതപ്പുന്നു’: വി വസീഫ് 24നോട്‌

4 hours ago
2 minutes Read

യുവരാഷ്ട്രീയ നേതാവിനെതിരായ യുവ നടിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാവ് വി വസീഫ്. നടിയുടെ ഭാഗത്ത് നിന്നും പരാതി ഉണ്ടായാൽ DYFI യുവതിയോടൊപ്പം നിൽക്കും. പെണ്‍കുട്ടിക്ക് നേരെ കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

DYFI എന്നും ഇരകൾക്കൊപ്പമാണ്. പരാതിയുണ്ടങ്കിൽ അതേ കുറിച്ച് അന്വേഷിക്കും. ചോദ്യങ്ങളിൽ നിന്ന് WHO CARE’S എന്ന് പറഞ്ഞ് തടിതപ്പുന്നു. ഇതാണ് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പൊതുവായി ചെയുന്നതെന്നും വസീഫ് വിമർശിച്ചു.

അതീവ ഗുരുതരമായ വിഷയമാണെന്നും ദുരനുഭവം പെണ്‍കുട്ടി ആദ്യം പ്രതിപക്ഷ നേതാവിനോടാണ് പറഞ്ഞിരുന്നതെന്നും വി കെ സനോജ് കുറ്റപ്പെട്ടുത്തി. എന്നാൽ, വേട്ടക്കാരന്റെ കൂടെയാണ് സതീശന്‍ നിന്നത്. പെണ്‍കുട്ടിക്ക് നേരെ കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വേട്ടക്കാരനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ആദ്യം പ്രതികരണം നടത്തേണ്ടത് സതീശനാണ്. കോണ്‍ഗ്രസിന്റെ സംസ്‌കാരം അനുസരിച്ച് ഇതൊന്നും പുതിയതല്ല. കോണ്‍ഗ്രസിനുള്ളില്‍ നിന്നും പെണ്‍കുട്ടിക്ക് അനുകൂലമായ ശബ്ദം ഉയരുന്നില്ല. പെണ്‍കുട്ടി ഒരു മാധ്യമപ്രവര്‍ത്തകയാണ്. ആരോപണങ്ങള്‍ തെറ്റല്ല എന്നും എല്ലാവര്‍ക്കും അറിയാം.

പെണ്‍കുട്ടികള്‍ നിയമനടപടിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ഡി വൈ എഫ്‌ ഐയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം യുവനടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് ആണ് യുവനേതാവിനെതിരെ പേര് പറയാതെ രംഗത്തെത്തിയത്.

Story Highlights : V vaseef against rahul mamkoottathil rini george issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top