Advertisement

‘തെറ്റ് ചെയ്തിട്ടില്ലെങ്കിൽ തെളിയിക്കേണ്ട ഉത്തരവാദിത്വം രാഹുലിനുണ്ട്, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം’: ആനി രാജ 24 നോട്

2 days ago
1 minute Read

രാഹുലിന് പദവിയിലിരിക്കാൻ ധാർമികമായ അവകാശം നഷ്ടമായെന്ന് ആനി രാജ 24 നോട്. പരാതിയിൽ അടിസ്ഥാനം ഇല്ലെങ്കിൽ രാഹുൽ മാനനഷ്ടത്തിന് കേസ് കൊടുക്കട്ടെ. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ തെളിയിക്കേണ്ട ഉത്തരവാദിത്വം രാഹുലിനുണ്ടെന്ന് ആനി രാജ വ്യക്തമാക്കി.

ഇത്തരം സന്ദർഭങ്ങളിൽ ധാർമികത ഉയർത്തിപ്പിടിച്ച് രാജി വെയ്ക്കണം. ഏതു പാർട്ടിയിൽ പെട്ടവരായാലും അങ്ങനെയാണ് വേണ്ടത്. അത് തന്റെ പാർട്ടിയാണെങ്കിലും ശരി എന്നും ആനി രാജ പറഞ്ഞു.

ദൗർഭാഗ്യവശാൽ രാഷ്ട്രീയ പാർട്ടികളിൽ അത്തരം സന്ദേശങ്ങൾ വരാറില്ല എന്നത് ഒരു ദുരന്തമാണ്. പാർട്ടിയല്ല ഇത്തരം കേസുകൾ പൊലീസ് തന്നെ അന്വേഷിക്കേണ്ടതാണ്. രാഹുൽ മാങ്കൂട്ടത്തിനെതിരെ സ്വമേധയാ കേസെടുക്കാൻ എന്താണ് സാധ്യതയെന്ന് പൊലീസ് പരിശോദിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

Story Highlights : Annie raja against rahul mamkoottathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top