‘ആഗോള അയ്യപ്പ സംഗമം, മുഖ്യാഥിതിയായി എം കെ സ്റ്റാലിൻ, തെക്കേ ഇന്ത്യയിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കും’; മന്ത്രി വി എൻ വാസവൻ

ആഗോള അയ്യപ്പ സംഗമത്തിൽ തെക്കേ ഇന്ത്യയിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കും. കർണാടക, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരെ ക്ഷണിക്കും. ലോക കേരള സഭ പ്രതിനിധികൾ പങ്കെടുക്കും. വിശിഷ്ട അതിഥി ആയി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചിട്ടുണ്ട്.
വിവിധ സംഘടനകളെ അറിയിക്കും.ആചാര അനുഷ്ഠാനങ്ങൾ കൂടി പരിഗണിച്ച് ആകും ശബരിമലയിലെ ദർശനം തുടരുക. ആഗോള സമ്മേളനത്തിൽ നിന്ന് ആരെയും ഒഴിച്ച് നിർത്തില്ല. നേരത്തെ പ്രതിഷേധം നടത്തിയിട്ടുള്ള സംഘടനകളെ അടക്കം ക്ഷണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ധാർമികതയുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പൊതുപ്രവർത്തകർ മാതൃക കാട്ടേണ്ടവർ ആണ്. കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനം പറയണം.
സിപിഐഎം നേതാക്കൾക്ക് എതിരായ കേസ് ഒക്കെ തേഞ്ഞുമാഞ്ഞു പോയതാണ്. മന്ത്രിക്ക് എതിരായ ആരോപണം ഉന്നയിച്ചവരെ പോലും കാണാതായി. ഓരോ സംഭവവും അതിന്റെ മെരിട്ടിൽ പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : v n vasavan on ayyapa sangamam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here