മുഖം രക്ഷിക്കാൻ യൂത്ത് കോൺഗ്രസ്, അധ്യക്ഷസ്ഥാനത്തേക്ക് വനിതകൾ പരിഗണനയിൽ

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചൊഴിഞ്ഞതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കോൺഗ്രസിൽ ഗ്രൂപ്പ് നീക്കങ്ങൾ സജീവം. അധ്യക്ഷസ്ഥാനത്തേക്ക് വനിതകൾ പരിഗണനയിൽ. അരിത ബാബുവിന്റെയും ഡോ. സോയ ജോസഫിന്റെയും പേരുകൾ സജീവ ചർച്ചയിലാണ്. അരിത ബാബുവുമായി നേതാക്കൾ ആശയവിനിമയം നടത്തി.
നിലവിലെ പ്രതികൂല സാഹചര്യത്തിൽ വനിതാ നേതൃത്വം അനിവാര്യമെന്ന് ഒരു വിഭാഗം നേതാക്കൾ അറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത്, നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കി എന്നിവരുടെ പേരുകൾ പരിഗണിച്ചിരുന്നു.
മുതിർന്ന നേതാവ് കെ.സി. വേണുഗോപാലിന്റെ പക്ഷം ബിനു ചുള്ളിയിലിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. അതേസമയം, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അബിൻ വർക്കിക്കാണ് പിന്തുണ നൽകുന്നത്. എം.കെ. രാഘവൻ എം.പിയും എ ഗ്രൂപ്പിലെ ഒരു വിഭാഗവും കെ.എം. അഭിജിത്തിനെ പിന്തുണയ്ക്കുന്നു.
ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതാ നേതാവ് വരട്ടെ എന്നും ചില നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. അവസാന നിമിഷം വരെ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
Story Highlights : youth congress president women candidates on list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here