Advertisement

എറണാകുളത്ത് വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതിനിടെ ചാടിപ്പോയ പ്രതി പിടിയിൽ

8 hours ago
2 minutes Read

എറണാകുളത്ത് വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതിനിടെ ചാടിപ്പോയ പ്രതി പിടിയിൽ. മോഷണക്കേസ് പ്രതി അസദുള്ളയാണ് പിടിയിലായത്. തൃക്കാക്കര സ്റ്റേഷനിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതി ചാടിപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അസദുള്ള.

മെട്രോയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് നിന്ന് മോഷണം നടന്നതുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. വൈദ്യ സഹായം ആവശ്യമുണ്ടന്നതിനെ തുടർന്ന് കോടതി നിർദേശം പ്രകാരം കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് എംആർഐ സ്‌കാൻ എടുക്കുന്നതിനായി എത്തിച്ചതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

Story Highlights : Accused who fled while being taken for medical examination in Ernakulam arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top