Advertisement

ആലുവ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം; ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു

4 hours ago
1 minute Read

ആലുവ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം. ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്. തീ വേഗം അണച്ചതിനാൽ വലിയ അപകടം ഒഴിവായി. വാഹനം പൂർണമായി കത്തി നശിച്ചു. ഇന്ന് രാത്രി 9 മണിക്കാണ് സംഭവം.

യുവാവ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് നടപടി. പെട്രോൾ അടിക്കാനായി എത്തിയ കാറും ബൈക്കിലെത്തിയ യുവാവും തമ്മിലായിരുന്നു തർക്കം. തർക്കത്തിന് ശേഷം ബൈക്കിന് തീ ഇടുകയായിരുന്നു.

പ്രസാദ് എന്ന ആളെ ചെങ്ങമനാട് പൊലീസ് പിടികൂടി. വലിയ ദുരന്തമാണ് തലനാരിക്ക് ഒഴിവായത്. പ്രസാദ് ക്രിമിനൽ കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights : attack in aluva petrol pump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top