‘കൂടുതൽ കാര്യങ്ങൾ പുറത്തുവരും; കോൺഗ്രസ് നേതൃത്വത്തിന് എതിരെ പറഞ്ഞ കാര്യങ്ങളെല്ലാം സത്യം’; എ വി ഗോപിനാഥ്

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾ, കോൺഗ്രസ് നേതൃത്വത്തിന് എതിരെ താൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമെന്ന് തെളിയിക്കുന്നതെന്ന് മുൻ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്. കൂടുതൽ കാര്യങ്ങൾ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ വി ഗോപിനാഥ് ട്വന്റിഫോറിനോട് പറഞ്ഞു.
ഇനി ജീവിതത്തിൽ ഒരു കോൺഗ്രസ് നേതാക്കളെയും ബന്ധപ്പെടില്ലെന്ന് എ വി ഗോപിനാഥ് പറഞ്ഞു. തനിക്കിപ്പോൾ പ്രാഥമിക അംഗത്വം പോലുമില്ല. അവരുടെ കാര്യങ്ങളിൽ അവരുടെ നേതാക്കൾ അഭിപ്രായം പറയട്ടെയെന്നും അദേഹം പറഞ്ഞു. നേരെയാകുമോ ഇല്ലയോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്ന് എവി ഗോപിനാഥ് പറഞ്ഞു.
അതേസമയം കേസും നിയമ നടപടിയും ഇല്ലല്ലോ എന്ന വാദം ഉന്നയിച്ചായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതിരോധം. എന്നാൽ, ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ സംസ്ഥാന വനിതാ കമ്മിഷനും ബാലാവകാശ കമ്മിഷനും കേസെടുത്തതോടെ, ആ പ്രതിരോധം പൊളിയുകയാണ്. വനിതാ കമ്മിഷനും ബാലാവകാശാ കമ്മിഷനും ഡിജിപിയോട് റിപ്പോർട്ട് തേടി. എറണാകുളം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മിഷൻ നടപടി.
Story Highlights : AV Gopinath says everything he said against the Congress leadership is proven to be true
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here