Advertisement

പനിബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു; ഇടമലക്കുടിയിൽ കുഞ്ഞിന്റെ മൃതദേഹം ചുമന്നത് കിലോമീറ്ററുകളോളം

8 hours ago
2 minutes Read

ഇടുക്കി ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. പനി ബാധിച്ചു മരിച്ച അഞ്ചു വയസ്സുകാരന്റെ മൃതദേഹം ഇടമലക്കുടിയിലേക്ക് കിലോമീറ്ററുകളോളമാണ് ചുമന്നത്. ഇന്നലെ പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതും ചുമന്നാണ്.

അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി കുട്ടി മരിച്ചു. കുഞ്ഞിൻ്റെ മൃതദേഹം ചുമന്നു തന്നെയാണ് തിരികെ വീട്ടിലേക്ക് കൊണ്ടുപോയതും. മഴപെയ്ത് റോഡ് ഗതാഗത യോഗ്യമല്ലാതായി എന്ന് നാട്ടുകാർ പറയുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുവയസ്സുകാരൻ മരിച്ചിരുന്നു. കൂടലാർക്കുടി സ്വദേശി മൂർത്തി ഉഷ ദമ്പതികളുടെ അഞ്ചു വയസ്സുള്ള മകൻ കാർത്തിക് ആണ് മരിച്ചത്. വനത്തിലൂടെ ചുമന്ന് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ 24ന് ലഭിച്ചു.

പോസ്റ്റ്മാർട്ടം പൂർത്തിയാക്കി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയതും കിലേമീറ്ററുകൾ ചുമന്നാണ്. നേരത്തെ ജീപ്പ് പോകുമായിരുന്ന വഴി ഇപ്പോൾ പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.

Story Highlights : five year old boy died of fever in idamalakudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top