കേരളം ഒന്നാകെ രാഹുൽ രാജിവെക്കണമെന്ന് പറയുന്നു, ഇനിയും പരാതി വരുമെന്ന് കേൾക്കുന്നു; പിന്നിൽ ഷാഫി – രാഹുൽ – സതീശൻ ത്രിമൂർത്തികൾ; എം വി ഗോവിന്ദൻ

കേരളം ഒന്നാകെ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് പറയുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നല്ലെങ്കിൽ നാളെ രാജിവെക്കേണ്ടി വരും. ഉയർന്ന് വന്നത് ആരോപണം അല്ല. തെളിവുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഇനിയും പരാതി വരുമെന്ന് കേൾക്കുന്നു. ഷാഫി – രാഹുൽ – സതീശൻ ത്രിമൂർത്തികളാണ് പിന്നിൽ. രാഹുലിനെ സംരക്ഷിക്കുന്ന വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ അന്വേഷണം വേണം. എല്ലാ കാര്യങ്ങളും സതീശനും ഷാഫിക്കും അറിയാമായിരുന്നു. ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല. ശരിയായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ശരിയായ നിലപാട് സർക്കാർ സ്വീകരിക്കും.രാഹുലിനെതിരെ നിരവധി യുവതികൾ വെളിപ്പെടുത്തലുമായി എത്തിയ സാഹചര്യത്തില്‍ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചത് കഴിഞ്ഞ ദിവസമാണ്. രാഹുല്‍ എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യവും പ്രതിഷേധങ്ങളും സംസ്ഥാനത്ത് ശക്തമാണ്.
Story Highlights : m v govindan against Rahul Mamkoottathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here