Advertisement

‘എന്റെ ടെംപർ തെറ്റുന്നുണ്ട്; കുഞ്ഞുണ്ടായാൽ ജീവിതം തകരും’; യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

4 hours ago
2 minutes Read
rahul

രാഹുൽ മാങ്കൂട്ടത്തിൻറെ ശബ്‍ദ രേഖയുടെ കൂടുതൽ ഭാഗങ്ങൾ പുറത്ത്. ഗർഭഛിദ്രത്തിന് യുവതിയെ രാഹുൽ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന തുടർ സംഭാഷണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുഞ്ഞുണ്ടായാൽ തന്റെ ജീവിതം തകരുമെന്നും അത്തരം പണിയാണ് ഇപ്പോൾ യുവതി ചെയ്യുന്നതെന്നും സംഭാഷണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നുണ്ട്.

ടെപംർ തെറ്റുമ്പോൾ എന്തും പറയാനുള്ള ആളല്ല താനെന്ന് യുവതി പറയുന്നുണ്ട്. പറയുന്ന ആദർശം കുറച്ചെങ്കിലും ജീവിതത്തിലും കൊണ്ടുവരണം. ഒരു സ്ത്രീയുടെ മനസ് കാണാനാണ് ആദ്യം ശ്രമിക്കേണ്ടത്. കുഞ്ഞിനെ അന്തസ്സോടെ വളർത്തുമെന്ന് യുവതി പറയുമ്പോൾ അത് ഭ്രാന്താണെന്നും രാഹുൽ പറയുന്നുണ്ട്. ‘എനിക്ക് തന്നെ ഒന്ന് കാണണം, എന്റെ തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്, എനിക്ക് പറ്റുന്നില്ല’ എന്ന് രാഹുല്‍ പറയുമ്പോള്‍ തന്നോടുള്ള സ്‌നേഹം കൊണ്ടല്ല കാണാന്‍ വരുന്നതെന്ന് അറിയാമെന്ന് യുവതി തിരിച്ചുപറയുന്നു. ‘എനിക്ക് നല്ലതുപോലെ അറിയാം. തന്റെ ടെന്‍ഷന്‍ മാറി കിട്ടണം. അതിന് ഞാന്‍ ഒരു വസ്തുവാണ്. എന്നിട്ട് എന്തെങ്കിലും കലക്കി തന്ന് കൊല്ലാനാണോ’ എന്ന് യുവതി ചോദിക്കുന്നു.

എനിക്ക് തന്നെ കൊല്ലാൻ ആണെങ്കിൽ എത്ര സമയം വേണമെന്നാണ് താൻ വിചാരിക്കുന്നത് എന്നായിരുന്നു രാഹുൽ നൽകിയ മറുപടി. താൻ എന്ത് വേണമെങ്കിലും ചെയ്തോളൂവെന്നും തന്നെ കൊന്നിട്ട് മിടുക്കനായി പോകുമോയെന്നും യുവതി തിരിച്ച് ചോദിക്കുന്നുണ്ട്.

അതേസമയം, എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിന് മേൽ സമ്മർദം ശക്തമാക്കി കോൺഗ്രസ്. രാജിവെച്ചേ മതിയാകൂ എന്ന നിലപാട് ഹൈക്കമാൻഡിനെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തീരുമാനം രണ്ട് ദിവസത്തിനകമെന്ന് സൂചന. രാഹുലിനെ രമേശ് ചെന്നിത്തലയും കൈവിട്ടു. ​ഗുരുതരമായ വെളിപ്പെടുത്തലുകളാണ് രാഹുലിനെതിരെ ഉയർന്നിരിക്കുന്നത്.

എന്നാൽ വിവാദങ്ങൾ തുടരുന്നതിനിടെ ഇന്ന് നടത്താനിരുന്ന രാഹുൽ മാങ്കൂട്ടത്തിന്റെ വാർത്താസമ്മേളനം റദ്ദാക്കി. കാരണങ്ങൾ ഒന്നും തന്നെ വ്യക്തമാക്കാതെയാണ് റദ്ദാക്കൽ. ഗൗരവതരമായ ആരോപണങ്ങൾ നിലനിൽക്കെ നിലവിൽ മാധ്യമങ്ങളെ കാണുന്നത് അനുചിതമല്ലെന്ന നിലപാടിലാണ് വാർത്താസമ്മേളനം റദ്ദാക്കിയിരിക്കുന്നതെന്നാണ് വിവരം.

Story Highlights : Phone message of Rahul Mamkootathil forcing woman to have abortion released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top