മലയാളിയെ ഏറെ ചിന്തിപ്പിച്ച കാവ്യപ്രപഞ്ചം; അയ്യപ്പപ്പണിക്കരെ ഓര്‍ക്കുമ്പോള്‍…

പ്രശസ്ത കവിയും അധ്യാപകനും നിരൂപകനുമായിരുന്ന ഡോ.കെ അയ്യപ്പപ്പണിക്കര്‍ ഓര്‍മയായിട്ട് പത്തൊന്‍പത് വര്‍ഷം. മലയാള കവിതയെ ഉത്തരാധുനികതയിലേക്ക് കൈപിടിച്ചു നടത്തിയ കവി കൂടിയാണ് അയ്യപ്പണിക്കര്‍. വിമര്‍ശനവും ആക്ഷേപഹാസ്യവും ആ കവിതകളുടെ മുഖമുദ്രയാണ്. (poet Ayyappa Paniker death anniversary)
കലുഷിതമായ കാലത്തിന്റെ സംഘര്‍ഷങ്ങള്‍ കവിതയ്ക്ക് വിഷയമാക്കിയ കവിയാണ് അയ്യപ്പപണിക്കര്‍. ആളുതിക്കിത്തിരക്കിയേറുന്ന താണു ചന്തയതാണെന്‍ പ്രപഞ്ചം എന്ന വരികളിലൂടെ കാല്‍പനികതയുടെ കാവ്യപ്രപഞ്ചത്തില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള ചുവടുമാറ്റം. ആക്ഷേപഹാസ്യത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവിതകളാണ് അയ്യപ്പപ്പണിക്കര്‍ എഴുതിയതിലേറെയും.
കുരുക്ഷേത്രം എന്ന കവിതയിലൂടെ മലയാളകവിതയില്‍ അദ്ദേഹം ആധുനികതക്ക് തുടക്കമിട്ടു. കാലത്തോടൊപ്പം നടന്നപ്പോള്‍ത്തന്നെ കവിതയെ ഭാവിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്തു അയ്യപ്പപ്പണിക്കര്‍. ഭാഷയിലും രൂപത്തിലും അഴിച്ചുപണി നടത്തി ഗദ്യകവിതകളിലേക്കും കാര്‍ട്ടൂണ്‍ കവിതകളിലേക്കും കടന്ന പ്രതിഭ. കുട്ടനാട്ടുകാരനായ ഡോ. അയ്യപ്പപ്പണിക്കര്‍ കേരളത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് അധ്യാപകരിലൊരാളും ഭാഷാപണ്ഡിതനുമായിരുന്നു . ഭാഷയിലും സാഹിത്യത്തിലും നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി രാജ്യം പത്മശ്രീപുരസ്‌കാരം നല്‍കി ആദരിച്ചു.
Story Highlights : poet Ayyappa Paniker death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here