പിന്മാറി രാഹുൽ മാങ്കൂട്ടത്തിൽ; വാർത്താ സമ്മേളനം റദ്ദാക്കി

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത്. എന്തുകൊണ്ടാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് സംബന്ധിച്ച് കാരണം വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസ് നേതൃത്വം ഇടപെട്ടതായാണ് വിവരം. ഇതുവരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം നൽകാനായിരുന്നു വാർത്താ സമ്മേളനം നടത്താൻ രാഹുൽ തീരുമാനിച്ചിരുന്നത്.
അതേസമയം ലൈംഗികച്ചുവയുളള സന്ദേശമയച്ചെന്ന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി കൈവിട്ടെന്നാണ് സൂചന. എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ സമ്മർദമേറുന്നതായാണ് വിവരം. രാജി ആലോചനയിലേ ഇല്ലെന്നായിരുന്നു നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ഷാഫി പറമ്പിൽ എംപിയും സ്വീകരിച്ചിരുന്നത്. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാജി വേണമെന്ന നിലപാട് സ്വീകരിച്ചതായാണ് സൂചന.
Story Highlights : Rahul Mamkootathil cancelled press conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here