കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

പാലക്കാട് നടക്കേണ്ട കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. നോട്ടീസിൽ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകുകയായിരുന്നു.
യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു അധ്യക്ഷൻ ആകേണ്ടിയിരുന്നത്. ഈ മാസം 25നാണ് സംഘാടകസമിതി രൂപീകരണ യോഗം നടക്കുന്നത്.
മന്ത്രി എം ബി രാജേഷ് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. പാലക്കാടാണ് ഈ വർഷത്തെ സ്കൂൾ ശാസ്ത്രോത്സവം നടക്കേണ്ടത്.
അതേസമയം കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ പറഞ്ഞില്ല ഒഴിവാക്കാൻ പറഞ്ഞിട്ടില്ല. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ വെള്ളചാട്ടംപോലെ വരികയാണ്. വിദ്യാർഥികൾ ഉൾപ്പെടെ വാർത്ത കണ്ട് ആശങ്കയിലാണ്. രാഹുൽ പരിപാടിയിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകും.
പ്രോട്ടോകോൾ അനുസരിച്ച് രാഹുലിന് പരിപാടിയിൽ വരാനും പങ്കെടുക്കാനുമുള്ള അവകാശമുണ്ട്.പക്ഷേ അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടത്. എന്നാൽ പരിപാടി അലങ്കോലപ്പെടുത്താൻ അനുവദിക്കില്ലെന്നും
സംഘാടകസമിതി യോഗം അലങ്കോലപ്പെടുത്തേണ്ടതില്ല എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അദ്ദേഹം സ്വയം തീരുമാനമെടുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Story Highlights : Rahul Mankootathil Removed from Science Fest Organizing Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here