പതിനാറുകാരിക്ക് ലൈംഗികാതിക്രമം; പിതാവിനെതിരെ കേസ്

കോഴിക്കോട് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പിതാവിനെതിരെ പൊലീസ് കേസെടുത്തു. 2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായി ലൈംഗിക അതിക്രമം നേരിടുന്നതായി പെൺകുട്ടി മൊഴി നൽകി.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് കുട്ടി താൻ നേരിട്ട പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പിതാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്‌സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Read Also: നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ ആലോചന
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Story Highlights : Sixteen-year-old girl sexually assaulted; case filed against father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here