Advertisement

The Respectable Prostitute (മാന്യയായ വേശ്യ) നാടകം ആഗസ്റ്റ് 23 ന്

3 hours ago
1 minute Read

കൊച്ചി: ഫ്രഞ്ച് നാടകകൃത്ത് ജീൻ പോൾ സാർത്രെ രചിച്ച ദി റെസ്‌പെക്റ്റബിൾ പ്രോസ്റ്റിറ്റ്യൂട്ട് എന്ന കൃതിയുടെ മലയാളം പരിഭാഷ ടി എം എബ്രഹാമിൻ്റെ “മാന്യയായ വേശ്യ” നാടകമായി അവതരിപ്പിക്കുന്നു. ജീൻ പോൾ സാർത്രെ നോബൽ പുരസ്കാരം തിരസ്കരിച്ച ആദ്യ വ്യക്തിയാണ് , ഫ്രാൻസിൻ്റെ ഉന്നത പുരസ്കാരമായ ലീജിയൺ ഓഫ് ഓണറും അദ്ദേഹം തിരസ്കരിച്ചു.

അദ്ദേഹത്തിൻ്റെ ഏറെ പ്രസിദ്ധമായ കൃതിയാണ് ഈ നാടകം. നാടകകൃത്തും സംവിധായകനുമായ ടിഎം എബ്രഹാം സംവിധാനം ചെയ്യുന്ന നാടകം ചാവറ കൾച്ചറൽ സെന്ററും കൊച്ചിൻ തിയേറ്റർ ഗ്രൂപ്പും ചേർന്നാണ് ആഗസ്റ്റ് 23ന് വൈകിട്ട് 6. 30ന് ചാവറ കൾച്ചറൽ സെന്റർ തിയേറ്റർ ഹാളിൽ അവതരിപ്പിക്കുന്നു. ബുക്ക് മൈ ഷോ വഴിയും നേരിട്ടും പ്രവേശന പാസുകൾ ലഭ്യമാണെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അറിയിച്ചു.

Story Highlights :The play ‘Respectable Prostitute’ will release on august 23

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top