Advertisement

വേ​ഗം വിട്ടോ…; സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് ഇന്ന് പ്രത്യേക വിലക്കുറവ്

10 hours ago
2 minutes Read

സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ്. വിപണിയിൽ 529 രൂപ വില വരുന്ന വെളിച്ചെണ്ണ 445 രൂപയ്ക്കും സപ്ലൈകോ ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കുമായിരിക്കും നൽകുക. നാളെ മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തയുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ ട്വന്റിഫോറിനോട് പറഞ്ഞു.മറ്റന്നാൾ മുതൽ ഓണക്കിറ്റ് വിതരണം ഉണ്ടാകും.

വെളിച്ചെണ്ണ വില വർധിക്കുന്ന പശ്ചാത്തലത്തിൽ ഒരു ദിവസത്തേക്ക് ആണ് സപ്ലൈകോ പ്രത്യേക ഓഫർ നൽകുന്നത്. വിപണിയിൽ 529 രൂപ വില വരുന്ന വെളിച്ചെണ്ണ 445 രൂപയ്ക്കും സപ്ലൈകോ ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കുമാണ് നൽകുന്നത്. വരും ദിവസങ്ങളിൽ ഇതിലും കുറഞ്ഞ വിലക്ക് വെളിച്ചെണ്ണ വിൽക്കാൻ കഴിയുമെന്ന് മന്ത്രി ജി ആർ അനിൽ 24 നോട് പറഞ്ഞു.

സബ്സിഡിയില്ലാത്ത സാധനങ്ങൾക്ക് ദിവസവും രണ്ടുമണിക്കൂർ അധികവിലക്കിഴിവു നൽകുന്ന ‘ഹാപ്പി അവേഴ്സ്’ സപ്ലൈകോയിൽ പുനഃസ്ഥാപിച്ചു. 28 വരെ ഉച്ചയ്ക്കുശേഷം രണ്ടുമുതൽ നാലുവരെ വാങ്ങുന്ന സബ്സിഡിയില്ലാത്ത സാധനങ്ങൾക്ക് 10 ശതമാനം അധിക വിലക്കിഴിവു ലഭിക്കും.

Story Highlights : Special discount on coconut oil at Supplyco today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top