Advertisement

രാഹുലിനെതിരായ നടപടി ഒത്തുതീർപ്പ്; വളർത്തി കൊണ്ടുവന്നവർ ഇപ്പോഴും MLAയായി സംരക്ഷിക്കുന്നു, മന്ത്രി എം ബി രാജേഷ്

6 hours ago
2 minutes Read
mb rajesh

രാഹുൽമാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ പാലക്കാട്ടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നുന്നതിൽ എന്ത് ന്യായമാണുള്ളത്. കോൺഗ്രസ് പാർട്ടിക്ക് പോലും വേണ്ടാത്ത ഒരാളെയാണ് പാലക്കാട് എംഎൽഎ സ്ഥാനത്തിൽ ഇരുത്തിയിരിക്കുന്നത് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

രാഹുലിനെതിരെ പാർട്ടി നടപടി അല്ല ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചു. കോണ്‍ഗ്രസ് തീരുമാനം ഒത്തുതീര്‍പ്പാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ആരോപണം നേരത്തെ തന്നെ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഇര പറഞ്ഞിരുന്നു. എന്നാൽ ഒരു നടപടിയും എടുക്കാതെ രാഹുലിനെ എംഎൽഎയാക്കി. ചില വിഗ്രഹങ്ങൾ ഉടഞ്ഞുവെന്നാണ് അവർ പറഞ്ഞത്. ഉടഞ്ഞ വിഗ്രഹങ്ങളാണ് ഇപ്പോൾ രാഹുലിനെ സംരക്ഷിക്കുന്നത്. ആരാണോ വളർത്തി കൊണ്ടുവന്നത്, എംഎൽഎയാക്കിയത് അവർ തന്നെയാണിപ്പോൾ രാഹുലിനെ സേവ് ചെയ്യുന്നതും മന്ത്രി വിമർശിച്ചു.

Read Also: ‘രേഖാമൂലം പരാതികൾ ലഭിച്ചിട്ടില്ല; രാജിവെക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്; മൂന്നാംഘട്ട നടപടിയും ഉണ്ടാകും’; കെ മുരളീധരൻ

തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരായ സൈബർ അക്രമണങ്ങളിലും മന്ത്രി പ്രതികരിച്ചു. ഉമാ തോമസ് എംഎൽഎയ്ക്കെതിരെ ഹീനമായ വ്യക്തിഹത്യ നടത്തുന്നത് കോൺഗ്രസുകാർ തന്നെയാണ്. ഇത്തരമൊരു സംഘത്തെ കോൺഗ്രസ് നേത്യത്വം വളർത്തിയെടുത്തിരിക്കുകയാണ്. ഉമാ തോമസിനോട് രാഷ്ട്രീയപരമായി ചില അഭിപ്രായ വ്യത്യാസങ്ങൾ തങ്ങൾക്ക് കാണും എന്നാൽ ഇത്തരമൊരു ഭാഷയിൽ താനോ തന്റെ പാർട്ടിയിൽ ഉള്ളവരോ ഒരു കോൺഗ്രസ് വനിതയെയും ആക്ഷേപിച്ചിട്ടില്ല. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇത്തരം ആക്ഷേപങ്ങൾക്ക് മൗനാനുവാദം നൽകുകയാണ് ചെയ്യുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

അതേസമയം, അശ്ലീല സന്ദേശ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ‌ നിന്ന് സസ്പെൻഡ് ചെയ്ത കാര്യം നിയമസഭ സ്പീക്കറിനെ അറിയിക്കും. കോൺ​ഗ്രസിന്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഇനി സ്വതന്ത്ര എംഎൽഎയായി മാറും. നിയമസഭാ സമ്മേളനത്തിൽ യുഡിഎഫ് ബ്ലോക്കിൽ നിന്നും ഒഴിവാക്കണമെന്ന് സ്പീക്കറോട് നേതാക്കൾ‌ ആവശ്യപ്പെടും. പാർട്ടിയിൽ‌ സസ്പെൻഡ് ചെയ്തെങ്കിലും രാഹുലിന് എംഎൽഎയായി തുടരാം.

സെപ്റ്റംബർ 15ന് നിയമസഭ സമ്മേളനം ആരംഭിക്കുമ്പോൾ‌ രാഹുൽ ഇരിക്കുക പ്രത്യേക ബ്ലോക്കിലായിരിക്കും. എന്നാൽ രാഹുൽ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്നതും അറിയേണ്ടതുണ്ട്. യുവ നടി റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നത്. രാഹുലിന്റെ ചാറ്റ് സ്ക്രീൻ ഷോട്ടുകളും ​​ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കോൺ​ഗ്രസിനുള്ളിൽ തന്നെ രാഹുലിന്റെ രാജിക്കായി സമ്മർദം ഉയർന്നിരുന്നു.

Story Highlights : Minister M. B. Rajesh responds to the action taken against Rahul Mamkootathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top