പ്രതിസന്ധികൾ മാറുന്നു; ഐഎസ്എല്ലിന് ഒക്ടോബറിൽ തുടക്കമാകുമെന്ന് റിപ്പോർട്ട്

ഐഎസ്എല്ലിനെ ചുറ്റുപറ്റിയുള്ള പ്രതിസന്ധികൾ അവസാനിക്കുന്നു. ഐഎസ്‍എൽ ഒക്ടോബർ 24ന് തടക്കമാകുമെന്നാണ് റിപ്പോർട്ട്. വേദികളുടെ ലഭ്യത നോക്കാൻ ക്ലബ്ബുകൾക്ക് എഐഎഫ്എഫ് നിർദേശം. മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റിന്റെ കാര്യത്തിൽ തൽസ്ഥിതി ഈ സീസൺ അവസാനം വരെ തുടരാൻ എഐഎഫ്എഫും എഫ്ഡിഎസ്എല്ലും ധാരണയിൽ എത്തിയിരുന്നു. ഇക്കാര്യം മറ്റന്നാൾ സുപ്രീംകോടതിയെ അറിയിക്കും. ഇതിന് പിന്നാലെയാണ് വേദികളുടെ കാര്യത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള മാസ്റ്റർ റൈറ്സ് എഗ്രിമെന്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ലീഗിന്റെ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കിയത്.
2025 സെപ്റ്റംബറിൽ ഐഎസ്എൽ തുടങ്ങുമെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ, ഡിസംബറിൽ കരാർ അവസാനിക്കും എന്നത് ലീഗിന്റെ ഭാവിയെ പ്രതിസന്ധിയിലാക്കി. എന്നാൽ, ഐഎസ്എൽ പന്ത്രണ്ടാം സീസൺ നടക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ അറിയിച്ചിരുന്നു.
Story Highlights : ISL 2025-26 To Get Underway In Last Week Of October
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here