‘കോൺഗ്രസ് പ്രതിരോധത്തിലല്ല, പാലക്കാട് എംഎൽഎ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങൾ അറിയില്ല’; കെ മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലാണ് കാര്യങ്ങൾ വിശദീകരിക്കണോയെന്ന് തീരുമാനിക്കേണ്ടത്. പുറത്തുവന്ന ശബ്ദ സന്ദേശം മിമിക്രിക്കാരെ വച്ച് ചെയ്തതാണോയെന്ന് അറിയില്ല. അത് നിഷേധിക്കാത്തതുകൊണ്ടാണ് രാഹുലിനെതിരെ പാർട്ടി സസ്പെൻഷൻ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് എംഎൽഎ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങൾ അറിയില്ല. അവിടുത്തെ എംപിയും ഷാഫി പറമ്പിലുമുണ്ട്. സൈബർ ആക്രമണം നടത്തുന്നവർ മൂടുതാങ്ങികളാണ്. ഇവരോട് പരമായ പുച്ഛം മാത്രമാണെന്നും ഇവർ പാർട്ടിക്കായി ഒരു ജോലിയും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമാ തോമസിന്റെ പാരമ്പര്യം അറിയാത്തവരാണ് അവർക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം നടത്തുന്നവരുടെ മാതാപിതാക്കളുടെ വിവാഹത്തിന് മുമ്പ് ഉമാ തോമസ് കെഎസ്‌യുവിലുണ്ടെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളിൽ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എടുത്ത കേസുകൾ അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഇരകൾ പരാതിയുമായി മുന്നോട്ടില്ലെങ്കിൽ
കേസ് അവസാനിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരാതിക്കാരനായ എച്ച്.ഹഫീസിന്റെ മൊഴി ഇന്ന് വൈകിട്ട് 3 മണിക്ക് രേഖപ്പെടുത്തും. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
Story Highlights : K. Muraleedharan responds to Rahul Mamkootathil controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here