മഞ്ചേശ്വരം കോഴ കേസ്; സർക്കാർ നൽകിയ പുനഃപരിശോധന ഹർജി പിൻവലിക്കാൻ ഹൈക്കോടതി അനുമതി

മഞ്ചേശ്വരം കോഴ കേസിൽ കെ സുരേന്ദ്രനെ കുറ്റവിമുക്തിനാക്കിയ നടപടി ചോദ്യംചെയ്ത് സർക്കാർ നൽകിയ പുനഃപരിശോധന ഹർജി പിൻവലിക്കാൻ ഹൈക്കോടതി അനുമതി നൽകി. അപ്പീൽ നൽകാനുള്ള കാലയളവ് ബാധകമാക്കില്ലെന്ന് കോടതി സർക്കാരിനോട് പറഞ്ഞു. പുനഃപരിശോധന ഹർജി അല്ല അപ്പീലാണ് നൽകേണ്ടത് എന്ന് ഹൈകോടതി നീരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പുനഃപരിശോധനാ ഹർജി പിൻവലിക്കാൻ ആവശ്യം ഉന്നയിച്ചത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി.
Read Also: ‘വി ഡി സതീശന് ഹൃദയവേദന പീഡന വീരനെ പുറത്താക്കിയതിൽ; കോൺഗ്രസ് കാണിക്കുന്നത് ഇരട്ട ചതി’; വി മുരളീധരൻ
കോഴക്കേസിൽ സുരേന്ദ്രൻ അടക്കമുള്ള എല്ലാ പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
Story Highlights : Manjeswaram bribery case: High Court allows government to withdraw review petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here