Advertisement

‘വി ഡി സതീശന് ഹൃദയവേദന പീഡന വീരനെ പുറത്താക്കിയതിൽ; കോൺഗ്രസ് കാണിക്കുന്നത് ഇരട്ട ചതി’; വി മുരളീധരൻ

4 hours ago
1 minute Read

കേരളം ഞെട്ടിപ്പോകുന്ന വാർത്ത ഉടൻ വരാനുണ്ടെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി വി മുളീധരൻ. കാളയുമായി വരുന്നത് നാളെയാക്കുന്നത് എന്തിനെന്ന് വി മുരളീധരൻ ചോദിച്ചു. ഇപ്പോൾ തന്നെ നടത്തിക്കൂടെ എന്ന് അദേഹം പരിഹസിച്ചു. പീഡന വീരനെ പുറത്താക്കിയതിൽ ആണ് വി ഡി സതീശന് ഹൃദയവേദന. ഇരകളാക്കപ്പെട്ട സ്ത്രീകളോട് ഒരു വേദനയുമില്ലെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി.

രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎ ആയി തുടരാൻ അവകാശമില്ല എന്നത് പാലക്കാട്ടെ ജനങ്ങളുടെ ആവശ്യം. കോൺഗ്രസിന്റെ നിലപാട് ഒത്തുകളിയാണെന്നും രാഹുലിന്റെ ഭീഷണിയാണ് ഇതിന് പിന്നിൽ എന്നാണ് പറയുന്നതെന്നും വി മുരളീധരൻ പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നത് ആഭ്യന്തര പ്രശനമാണ്. ഇവിടെ ജനപ്രതിനിധിയാണ് രാഹുൽ. ജനങ്ങളുടെ വിഷയമാണിതെന്ന് അദേഹം പറഞ്ഞു. അങ്ങനെ ഒരാളെ എം എൽഎ ആയി തുടരാൻ അനുവദിക്കുന്നുവെന്നും പാലക്കാട്ടെ ജനങ്ങൾ എന്തിന് ഇയാളെ സഹിക്കണമെന്ന് വി മുരളീധരൻ ചോദിച്ചു.

Read Also: ‘ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിൽ; സിപിഐഎമ്മിന് ഭയമില്ല’; എംവി ​ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് ഈ അടുത്ത കാലത്ത് ഒന്നും ഇറങ്ങാൻ കഴിയില്ല. പാലക്കട്ടെ ജനങ്ങൾക്ക് എം എൽ എ വേണ്ട എന്നാണോ കോൺഗ്രസ് നിലപാടെന്ന് വി മുരളീധരൻ ചോദിച്ചു. മാനസിക പ്രശ്നം ഉള്ള ആളാണ് ഇയാൾ. എംഎൽഎ സ്ഥാനം രാജി വെപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും ഇരട്ട ചതിയാണ് കോൺഗ്രസ് കാണിക്കുന്നതെന്ന് വി മുരളീധരൻ കൂട്ടിച്ചേർത്തു.

Story Highlights : V Mraleedharan reply to VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top