Advertisement

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്: മമ്മി സെഞ്ച്വറി പുതിയ സെക്രട്ടറിയാകും; സാന്ദ്രാ തോമസ് തോറ്റു

3 hours ago
2 minutes Read
Mummy Century elected as Film Chamber new secretary

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസിന് തോല്‍വി. സെക്രട്ടറിയായി മമ്മി സെഞ്ച്വറി തിരഞ്ഞെടുക്കപ്പെട്ടു. സാബു ചെറിയാനാണ് വൈസ് പ്രസിഡന്റ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പിലും സാന്ദ്രാ തോമസ് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. (Mummy Century elected as Film Chamber new secretary)

മുന്‍പുതന്നെ ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സോണി തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുന്‍പ് ഫിലിം ചേംബര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പത്രിക തള്ളിപ്പോയിരുന്നു. മൂന്ന് സിനിമകള്‍ നിര്‍മിക്കണമെന്ന നിബന്ധന ചൂണ്ടിക്കാട്ടിയായിരുന്നു സാന്ദ്രയുടെ പത്രിക തള്ളിയിരുന്നത്.

Story Highlights : Mummy Century elected as Film Chamber new secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top