വനത്തില്‍ അതിക്രമിച്ചു കയറി; തത്തേങ്ങലം വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്

പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലം വനത്തിലെ കല്ലംപാറയില്‍ കയറി കുടുങ്ങിയ യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. തച്ചനാട്ടുകര സ്വദേശികളായ ഷമീല്‍, ഇര്‍ഫാന്‍, മുര്‍ഷിദ് എന്നിവര്‍ക്കെതിരെയാണ് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബുധനാഴ്ച രാത്രിയാണ് സംഘം വനത്തിൽ കുടുങ്ങിയത്. വനംവകുപ്പ് ആർആർടി സംഘം എത്തിയാണ് പിന്നീട് ഇവരെ രക്ഷപ്പെടുത്തിയത്. മല കയറിയ വിദ്യാർഥികൾ തിരിച്ചിറങ്ങുമ്പോൾ വഴിതെറ്റിയതാണ് കാട്ടിൽ കുടുങ്ങാൻ കാരണം. കല്ലംപാറ ഭാഗത്തു നിന്ന് മൊബൈൽഫോണിന്റെ ഫ്ലാഷ് ലൈറ്റ് തെളിയിച്ചാണ് വിദ്യാർഥികൾ സഹായം അഭ്യർഥിച്ചത്. തുടർന്ന് വനപാലക സംഘം രാത്രി അതീവ സാഹസികമായി വനത്തിൽ തിരച്ചിൽ നടത്തുകയും ചെങ്കുത്തായ മല കടന്നുപോയി യുവാക്കളെ രക്ഷപ്പെടുത്തിയതും.
Story Highlights : Forest Department registers case against youth trapped in Tathengalam forest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here